ഡല്‍ഹി തെരഞ്ഞെടുപ്പ്; ശനിയാഴ്ച രാംലീലയില്‍ മോഡിയെത്തും

ന്യൂഡല്‍ഹി| Joys Joy| Last Modified വെള്ളി, 9 ജനുവരി 2015 (17:27 IST)
തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഡല്‍ഹിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച അഭിസംബോധന ചെയ്യും. ഡല്‍ഹിയിലെ രാംലീല മൈതാനില്‍ മോഡി ഡല്‍ഹി ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കും,

മോഡിയുടെ പ്രസംഗം വന്‍ ജനാവലി രാംലീലയിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ ആറുമാസം പൂര്‍ത്തിയാക്കിയിരിക്കുന്ന സാഹചര്യത്തില്‍ രാംലീല മൈതാനിലെ പ്രസംഗം ആകാംക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.

ത്രികോണ മത്സരം നടക്കുന്ന ഡല്‍ഹിയില്‍ മോഡി കേന്ദ്രീകരിച്ച് തന്നെയാണ് ബി ജെ പിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പി അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും ചടങ്ങില്‍ സംബന്ധിക്കും. ഹരിയാന, മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പി ആയിരുന്നു വിജയിച്ച് അധികാരത്തിലെത്തിയത്.

സെവന്‍ റേസ് കോഴ്സില്‍ നിന്ന് രാംലീല മൈതാനിലേക്കുള്ള പാത മുഴുനായും കൊടി തോരണങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ്. വേദി 24 ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ഓരോ ബ്ലോക്കിലും വലിയ എല്‍ ഇ ഡി സ്ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :