ജര്‍മന്‍ ബേക്കറി സ്ഫോടന കേസില്‍ മുഖ്യപ്രതി ഹിമായത് ബെയ്ഗ് കുറ്റക്കാരനാണെന്ന് കോടതി കോടതി കണ്ടെത്തി. വ്യാഴാഴ്ച ഇയാള്‍ക്ക് കോടതി ശിക്ഷ വിധിക്കും. 2010 ഫെബ്രുവരി 13-ന് പൂനെ ജര്‍മന്‍ ബേക്കറിയിലുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍മരിച്ചിരുന്നു. 64 പേര്‍ക്ക് പരുക്കേറ്റു.
തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തില്‍ ഹിമായത് ബെയ്ഗിന്റെ പങ്ക് വ്യക്തമായിരുന്നു. തുടര്‍ന്ന് പുനെയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് 29 വയസുകാരനായ ബെയ്ഗിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
ലത്തൂര്‍ ജില്ലയിലെ ഉദ്ഗിറിലുള്ള ഇയാളുടെ വീട്ടില്‍നിന്ന് 1200 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. 2010 ഡിസംബര്‍ നാലിന് 2500 പേജുള്ള ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു. ബെയിഗിനു പുറമേ സയിബുദ്ദീന്‍ അന്‍സാരി, ഫയസ് കാഗ്സി, യാസിന്‍ ഭട്കല്‍, ഇഖ്ബാല്‍, റിയാസ് ഭട്ട്കല്‍, മൊഹ്സിന്‍ ചൗധരി എന്നിവരാണ് കേസിലെ പ്രതികള്‍.
പൂനെ സ്ഫോടനത്തിന് സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചുകൊടുത്തുവെന്ന കുറ്റത്തിനാണ് മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് (എ ടി എസ്) ഭട്കലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26ന് മംഗലാപുരം ഭജ്പെ വിമാനത്താവളത്തില്‍ നിന്നാണ് ഭട്കലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്.