ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ ആദ്യ വിധി ഇന്ന്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ ആദ്യ വിധി ഇന്ന് പുറത്തുവരും. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ കാര്യത്തിലാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇന്ന് വിധി പറയുക. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പരമാവധി മൂന്ന് വര്‍ഷം വരെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കഴിയേണ്ടിവരും.

ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ബസ്സില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആറു പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ക്ക് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല. ഇയാള്‍ക്കുള്ള ശിക്ഷയാണ് ഇന്ന് വിധിക്കുന്നത്. ഇയാളാണ് പെണ്‍കുട്ടിയോട് ഏറ്റവും കൂടുതല്‍ ക്രൂരത കാണിച്ചതെന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് മൊഴി നല്‍കിയിരുന്നു.

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തി എന്ന നിലയില്‍, രാജ്യത്തെ നിയമം അനുസരിച്ച് ലഭിക്കുന്ന പരമാവധി ശിക്ഷ മൂന്നു വര്‍ഷത്തെ ദുര്‍ഗുണ പരിഹാര പാഠശാല വാസം മാത്രമാണ്. കേസിലെ മുഖ്യപ്രതി ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇനി നാല് പേരാണ് കേസില്‍ വിചാരണ നേരിടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :