ഡല്‍ഹി കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് വധശിക്ഷ കിട്ടുമെന്ന് ഷിന്‍ഡെ
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ ചെയ്തതെന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.
രാജ്യത്തെ പിടിച്ചുകുലുക്കിയ ദില്ലി കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളും കുറ്റക്കാരാണെന്ന് ഡല്‍ഹി സാകേത് പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ ബുധനാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ കോടതി അംഗീകരിച്ചു. ഇവര്‍ക്കെതിരെ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി.
കേസിലെ നാലു പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഏഴ് മാസമെടുത്താണ് കോടതി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പെണ്‍കുട്ടിയുടെ മരണമൊഴി കേസില്‍ നിര്‍ണായകമായി.
കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. ഇതില്‍ ഒന്നാം പ്രതി ബസ് ഡ്രൈവര്‍ രാംസിംഗ് തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചു. പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് പ്രായപൂര്‍ത്തിയാകാത്ത പ്രതിയായിരുന്നു. ഇയാള്‍ക്ക് കോടതി മൂന്ന് വര്‍ഷത്തെ തടവു ശിക്ഷയാണ് നല്‍കിയത്.
രാംസിംഗിന്റെ സഹോദരന്‍ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് ശര്‍മ എന്നീ പ്രതികള്‍ ഒരേ പോലെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.