സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന്റെയും സരിതയുടെയും ജാമ്യാപേക്ഷ തള്ളി

പെരിന്തല്‍മണ്ണ| WEBDUNIA| Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2013 (20:49 IST)
PRO
PRO
സോളാര്‍ തട്ടിപ്പില്‍ പെരിന്തല്‍മണ്ണയിലെ കേസില്‍ പ്രതികളായ എസ് നായരുടെയും ബിജു രാധാകൃഷ്ണന്‍െറയും ജാമ്യപേക്ഷ കോടതി തള്ളി. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന് ) ടി.ജി. വര്‍ഗീസിന്‍െറതാണ് വിധി. പ്രതികളുടെ കയ്യെഴുത്തും ഒപ്പും രേഖപ്പെടുത്തണമെന്ന പ്രോസിക്യൂഷന്‍െറ അപേക്ഷ കോടതി അംഗീകരിച്ചു. ഇതിനായി പ്രതികളെ പിന്നീട് ഹാജരാക്കും.

കേസില്‍ മൂന്നാം പ്രതി ബിജുവിനെയും നാലാം പ്രതി സരിതയെും സെപ്റ്റംബര്‍ നാല് വരെ റിമാന്‍ഡ് ചെയ്യാന്‍ ബുധനാഴ്ച കോടതി ഉത്തരവിട്ടിരുന്നു.

കേസ് ഡയറി മുദ്രവെച്ച കവറില്‍ വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാക്കിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ചയാണ് വാദം നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :