ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധ ശിക്ഷയിലേക്ക് നയിച്ച പ്രതിഷേധ ചിത്രങ്ങള്‍
WEBDUNIA|
PTI
PTI
രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് വധ ശിക്ഷ പ്രഖ്യാപിച്ചു. കേസിലെ ആറ് പ്രതികളില്‍ പ്രധാനപ്രതി തന്റെ വിധി നേരത്തെ വിധിച്ച് ജയിലില്‍ തൂങ്ങിമരിച്ചു. മറ്റൊരു പ്രതിക്ക് പ്രായപൂര്‍ത്തിയാകത്തതിനാല്‍ മൂന്ന് വര്‍ഷത്തെ ജയില്‍ വാസമാണ് ലഭിച്ചത്. ശേഷിച്ച നാലുപ്രതികള്‍ക്ക് ഇനി തൂക്കുകയറിലേക്ക് നടക്കാം. വിധി പ്രസ്താവിച്ച ജഡ്ജിക്ക് ഇത്തവണ രാജ്യത്ത് അലയടിച്ച പ്രതിഷേധങ്ങള്‍ക്ക് കാത് കൊടുക്കാത്തിരിക്കാന്‍ സാധിച്ചിട്ടുണ്ടാവില്ല.
പ്രതികളെല്ലാം ചെറുപ്രായക്കാരണ്. ഇവര്‍ തങ്ങളുടെ കുടുംബത്തിന്റെ നട്ടെല്ലാവേണ്ടവരാണ്. ഒരുപാട് സ്വപ്നങ്ങളും ബാധ്യതകളും പേറുന്നവരാണ്. പക്ഷെ അതെല്ലാം ഇവര്‍ ചെയ്ത കുറ്റം ഇല്ലാതാക്കുന്നില്ലല്ലോ? ഇവര്‍ ക്രൂരമായി കൊന്ന ആ പെണ്‍കുട്ടിക്കില്ലായിരുന്നോ സ്വപ്നങ്ങള്‍? അവളെക്കുറിച്ച് അവളുടെ മതാപിതാകള്‍ക്കില്ലായിരുന്നോ സ്വപ്നങ്ങളും ആഗ്രഹങ്ങളും?
കുറ്റവാളികളെ വധിച്ചാല്‍ ഇതിനെല്ലാം പരിഹാരമാവില്ല എന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്നാലും ഇത് ക്ണ്ട് ഒരാള്‍ എങ്കിലും തെറ്റുകള്‍ ഇനി ആവര്‍ത്തിക്കാതിരുന്നാല്‍..
അടുത്ത പേജ്: അടുത്ത പേജ്: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധ ശിക്ഷയിലേക്ക് നയിച്ച പ്രതിഷേധ പ്രകടനങ്ങളുടെ ചിത്രങ്ങള്‍