ട്രെയിനുകളില്‍ എസി കോച്ചുകളില്‍ ഓട്ടോമാറ്റിക് ഡോര്‍ സംവിധാനം വരുന്നു

WEBDUNIA|
PRO
PRO
ട്രെയിനുകളില്‍ എസി കോച്ചുകളില്‍ ഓട്ടോമാറ്റിക് ഡോര്‍ സംവിധാനം കൊണ്ടുവരുവാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. കോച്ചുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് റെയിവേ പുതിയ നടപടിക്ക് ഒരുങ്ങുന്നത്.

ഓട്ടോമാറ്റിക് ഡോര്‍ സംവിധാനം കൊണ്ടുവരുവരണമെന്ന് കഴിഞ്ഞയാഴ്ച നടന്ന റെയില്‍വേ ബോര്‍ഡ്‌ മീറ്റിംഗില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഈ സംവിധാനം നടപ്പാക്കാനാണ് റെയില്‍വെയുടെ തീരുമാനമെന്നാണ് അറിയുന്നത്.

ട്രെയിന്‍ ഡ്രൈവറുടെയോ ഗാര്‍ഡിന്റെയോ നിയന്ത്രണത്തില്‍ ആയിരിക്കും ഓട്ടോമാറ്റിക് ഡോര്‍ സംവിധാനം പ്രവര്‍ത്തിക്കുക. എല്ലാ ഡോറുകളും അടഞ്ഞ് കഴിയാതെ ട്രെയിന്‍ മുന്നോട്ട് പോകില്ല. പ്രധാന റൂട്ടുകളില്‍ ഓടുന്ന ട്രെയിനുകളിലെ എസി കോച്ചുകളില്‍ ഈ സംവിധാനം കൊണ്ടുവരും.

ട്രെയിനുകളില്‍ അക്രമങ്ങളും മറ്റും കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് റെയില്‍വേ ഈ പുതിയ സംവിധാനം കൊണ്ടുവരുവാന്‍ ഒരുങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :