കൂടുതല്‍ സ്റ്റീവ്ഡോറിംഗ്‌ ലൈസന്‍സ്‌ നല്‍കും

കൊച്ചി| WEBDUNIA|
കൊച്ചി തുറമുഖത്ത് കപ്പലുകളിലെ ചരക്കു കൈകാര്യം ചെയ്യുന്നതിന്‌ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സ്റ്റീവ്ഡോറിംഗ്‌ ലൈസന്‍സ്‌ നല്‍കുമെന്നു പോര്‍ട്ട്‌ ട്രസ്റ്റ്‌ അറിയിച്ചു. നിലവില്‍ ഒന്‍പത് സ്ഥാപനങ്ങള്‍ക്കാണ് ലൈസന്‍സുള്ളത്. എന്നാല്‍ അഞ്ചോളം സ്ഥാപനങ്ങള്‍ മാത്രമാണു രംഗത്ത്‌ സജീവമായുള്ളത്‌. ചില സ്ഥാപനങ്ങള്‍ ചരക്ക് കൈകാര്യം കുത്തകയാക്കാതിരിക്കാനാണ് ഈ തീരുമാനം.

കപ്പലില്‍ എത്തുന്ന ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് തൊഴിലാളികളെയും ഉപകരണങ്ങളും ലഭ്യമാക്കുക, തുറമുഖത്തേക്ക്‌ ചരക്ക്‌ എത്തിക്കുക, ഇതുമായി ബന്ധപ്പെട്ട ജോലികള്‍ ഏകോപിപ്പിക്കുക എന്നിവയാണ്‌ സ്റ്റീവ്ഡോര്‍ ഏജന്‍സികളുടെ ചുമതലകള്‍.

കമ്പനി നിയമപ്രകാരമൊ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനമായോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, ചരക്കുനീക്കത്തില്‍ പ്രാവീണ്യമുള്ള ജീവനക്കാരും, ഉപകരണങ്ങളുമുള്ള സ്ഥാപനങ്ങള്‍ക്കാണു ലൈസന്‍സ്‌ നല്‍കുക. ഇതിനു പോര്‍ട്ട്‌ ട്രസ്റ്റിന്റെ ട്രാഫിക്ക്‌ വിഭാഗവുമായി ബന്ധപ്പെടണം. നിശ്ചിത കരുതല്‍ നിക്ഷേപത്തിന്റെയും ലൈസന്‍സ്‌ ഫീസിന്റെയും അടിസ്ഥാനത്തിലായിരിക്കും ലൈസന്‍സ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :