ആക്രമണങ്ങളില്‍ താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. തനിക്കു നേരെ ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ചിലപ്പോള്‍ അത് തന്റെ മരണത്തിലാവും കലാശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കും ആം ആദ്മിക്കും എതിരായ അതിക്രമങ്ങള്‍ക്ക് ഏതോ ഗൂഢശക്തികള്‍ ചുക്കാന്‍ പിടിക്കുന്നുണ്ട്ന്നും രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തനിക്ക് വീഴ്ച വന്നാല്‍ ജനത്തിന് തന്നെ ശിക്ഷിക്കാന്‍ അധികാരമുണ്ട്ന്നും കെജ്‌രിവാള്‍ പറഞ്ഞു. അക്രമം ഒന്നിനും പരിഹാരമല്ലെന്നും അഭിപ്രായ ഭിന്നതകളും പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ മാത്രമാണ് പരിഹരിക്കാന്‍ കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പൂരില്‍ ഇന്നു നടന്ന റോഡ്‌ഷോയ്ക്കിടെ ലാലി എന്ന ഓട്ടോ ഡ്രൈവര്‍ കെജ്‌രിവാളിനെ മര്‍ദ്ദിച്ചിരുന്നു. ഇയാള്‍ കെജ്‌രിവാളിനെ ഹാരമണിയിച്ച ശേഷം കരണത്തടിക്കുകയായിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളികളെ വഞ്ചിച്ചെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
എന്നാല്‍ തന്നെ അക്രമിച്ചയാള്‍ക്ക് മാപ്പ് നല്‍കുന്നതായും അയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും അദ്ദേഹത്തിന് മര്‍ദ്ദനം ഏറ്റിരുന്നു.