ജെ എന്‍ യു വിഷയം: മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് റെയ്ഡ്; പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി| rahul balan| Last Updated: തിങ്കള്‍, 22 ഫെബ്രുവരി 2016 (23:41 IST)
ജവഹർലാൽ നെഹ്​റു സർവകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് റെയ്ഡ്. എന്‍ഡിടിവി റിപ്പോര്‍ട്ടറായ മനാസ് റോഷനെ തേടിയാണ് പൊലീസ് ആദ്യം എത്തിയത്. മഫ്ടി വേഷത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് മനാസിന്റെ തെക്കന്‍ ഡല്‍ഹിയിലെ ഷെയ്ക്ക് സറായിലെ വീട്ടിലെത്തിയത്. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരെ മാത്രമാണ് തങ്ങള്‍ അന്വേഷിക്കുന്നതെന്നാണ് പൊലീസ് ഭാക്ഷ്യം.

ഹിന്ദുസ്ഥാന്‍ ടൈംസിനു വേണ്ടി വിദ്യാഭ്യാസ വിഭാഗം കൈകാര്യം ചെയ്യുന്ന ഹീന കൗസര്‍ എന്ന മാധ്യമപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം നേരിടേണ്ടി വന്നു. ലുക്കൗട്ട് നോട്ടീസിലുള്ള ജെ എന്‍ യു വിദ്യാര്‍ത്ഥിയായ അനിര്‍ബാന്‍ ചൗദരിയുമായുള്ള തന്റെ ഫോണ്‍സംഭാഷണങ്ങളാണ് അവര്‍ക്കറിയേണ്ടിരുന്നതെന്ന് ഹീന പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ഇത്തരം ആളുകളുമായി ബന്ധപ്പെടേണ്ടി വരും. എന്നാല്‍ അതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ മുഴുവന്‍ വേട്ടയാടുന്ന പൊലീസ് നയം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹീന പറഞ്ഞു.

‘മനുഷ്യരുമായി ബന്ധപ്പെടുക എന്നത് മാധ്യമപ്രവര്‍ത്തകരുടെ പ്രാഥമിക ഉത്തരവാദിത്വമാണ്. ആ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നത് മാധ്യമസ്വാതന്ത്ര്യം തടയുന്നതിന് തുല്ല്യമാണ്’- ദ ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് സന്‍ജോയ് നാരായണന്‍ അഭിപ്രായപ്പെട്ടു. അതേസമയം പൊലീസ് തുടരുന്ന ഇത്തരം നടപടികള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ പ്രകടനം നടത്തി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :