ഹൈദരബാദ്|
JOYS JOY|
Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (08:32 IST)
ഇന്ത്യയില്‍ എറ്റവും ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തുന്നത് ഹൈദരാബാദില്‍. ബുധനാഴ്ച പുറത്തുവിട്ട മെകെറിന്റെ ‘ക്വാളിറ്റി ഓഫ് ലിവിംഗ് റിപ്പോര്‍ട്ടി’ ലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുത്തുകളുടെ നഗരമായ ഹൈദരാബാദ് ജീവിക്കാനും സുന്ദരമായ ഇടമാണെന്നാണ് കണ്ടെത്തല്‍.
ആഗോളതലത്തില്‍ 138ആമതാണ് ഹൈദരാബാദിന്റെ സ്ഥാനം. പുനെയെ പിന്തള്ളിയാണ് ഹൈദരബാദ് ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ ഒന്നാമത് എത്തിയത്. 145ആം സ്ഥാനത്തുള്ള പുനെയാണ് ഇന്ത്യയില്‍ രണ്ടാമത്. ബംഗളൂരു (146), ചെന്നൈ (151), മുംബൈ (152), ന്യൂഡല്‍ഹി (154) എന്നിങ്ങനെയാണ് ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളുടെ സ്ഥാനം.
അതേസമയം, ഇന്ത്യയിലെ നഗരങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജീവിതനിലവാരത്തില്‍ പുതിയ മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാഷ്‌ട്രീയവും സാമൂഹ്യവുമായ പരിസ്ഥിതി പരിഗണിക്കുന്നതിനൊപ്പം അരോഗ്യരംഗത്തും പൊതുരംഗത്തുമുള്ള വികസനം കൂടി പരിഗണിച്ചാണ് നഗരങ്ങളെ വിലയിരുത്തുന്നത്.