തീവ്രഹിന്ദു നേതാക്കള്‍ക്ക് എതിരെ അമിത് ഷാ

ഹൈദരബാദ്| Last Modified വ്യാഴം, 8 ജനുവരി 2015 (16:03 IST)
മതപരിവര്‍ത്തന സംബന്ധമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ പ്രതിച്‌ഛായയ്ക്കാണ് കളങ്കം വരുത്തുന്നതെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വ്യാഴാഴ്ച ഹൈദരബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അമിത് ഷാ മതപരിവര്‍ത്തനത്തെ അനുകൂലിച്ച് പരസ്യമായി സംസാരിക്കുന്ന നേതാക്കള്‍ക്ക് എതിരെ തിരിഞ്ഞത്.

പാര്‍ട്ടിയിലെ എം എല്‍ എമാരോ എം പിമാരോ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുമ്പോള്‍ അത് പാര്‍ട്ടിയെ തന്നെയാണ് ബാധിക്കുക. പ്രസംഗിക്കുമ്പോള്‍ നിയന്ത്രണം പാലിക്കണമെന്ന് സഹപ്രവര്‍ത്തകരോട് നിരവധി തവണ താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതാണെന്നും അമിത് ഷാ പറഞ്ഞു.

എല്ലാ സ്ത്രീകളും കുറഞ്ഞത് നാലു കുഞ്ഞുങ്ങള്‍ക്കെങ്കിലും ജന്മം നല്കണമെന്ന ബി ജെ പി എംപി സാക്ഷി മഹാരാജിന്റെ പ്രതികരണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ , അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് അമിത് ഷാ പറഞ്ഞു. സാക്ഷി മഹാരാജിന്റെ അഭിപ്രായവുമായി പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും അമിത് ഷാ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :