ഹൈദരബാദ്|
Joys Joy|
Last Modified ശനി, 24 ജനുവരി 2015 (11:22 IST)
ബാലവേലയ്ക്കായി നഗരത്തില്‍ എത്തിച്ച 200 കുട്ടികളെ ഹൈദരബാദ് പൊലീസ് രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ നഗരത്തിലെ ഭവാനി നഗറില്‍ നിന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
കുട്ടികളെ ബാലവേലയ്ക്കായി എത്തിച്ച 10 പേരെയും പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കുട്ടികളെ ഹൈദരബാദിലേക്ക് എത്തിച്ചതെന്നാണ് വിവരം. കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പണം നല്കിയതിനു ശേഷമാണ് കുട്ടികളെ സംഘം ഹൈദരബാദില്‍ എത്തിച്ചത്.
തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു കുട്ടികളെ താമസിപ്പിച്ചിരുന്നത്. കുട്ടികളുടെ ദേഹത്ത് മുറിവുകളും കാണപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.