ജീന്‍സ് കത്തിച്ച് സ്ത്രീകളുടെ പ്രതിഷേധം

ലക്നൌ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
‘പരമ്പരാഗത ഇന്ത്യന്‍’ വസ്ത്രങ്ങളല്ലാത്തവയ്ക്കെതിരെ ഉത്തര്‍പ്രദേശില്‍ സ്ത്രീകളുടെ പ്രതിഷേധം. മുസാഫിര്‍ നഗര്‍ ജില്ലയിലെ ദുദാഹെര്‍ദി ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ ചേര്‍ന്നായിരുന്നു പ്രതിഷേധം നടത്തിയത്. അവര്‍ ജീന്‍സുകളും ടോപ്പുകളും കത്തിക്കുകയായിരുന്നു.

പെണ്‍കുട്ടികള്‍ പഞ്ചായത്ത് കൂ‍ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജീന്‍സും മൊബൈല്‍ ഫോണും ഒഴിവാക്കാന്‍ അവര്‍ തീരുമാനമെടുത്തു. സ്ത്രീകള്‍ ചേര്‍ത്ത് ഇത്തരം കര്‍ശന തീരുമാനങ്ങള്‍ പാസ്സാക്കുന്നത് ഇതാദ്യമായാണ്.

ഉത്തര്‍പ്രദേശിലെ അസറ ഗ്രാമത്തില്‍ പ്രണയവിവാഹം നിരോധിച്ച പഞ്ചായത്ത് തീരുമാനം വന്നത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. പ്രണയവിവാഹം പാടില്ല, 40 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ ഷോപ്പിംഗിനായി പുറത്തിറങ്ങരുത് തുടങ്ങിയ താലിബാന്‍ മോഡല്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനായിരുന്നു പുരുഷന്മാരുടെ ശ്രമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :