കീഴടങ്ങാനുള്ള നിര്‍ദ്ദേശം അസാഞ്ച് തള്ളി

ലണ്ടന്‍| WEBDUNIA|
PRO
PRO
വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് കീഴടങ്ങാനുള്ള നോട്ടീ‍സ്. സ്കോട്‌ലാന്‍ഡ് യാര്‍ഡ് പൊലീസ് ആണ് വെള്ളിയാഴ്ച കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ച് അസാഞ്ചിന് നോട്ടീസ് അയച്ചത്. എന്നാല്‍ അസാഞ്ച് ഈ നിര്‍ദ്ദേശം തള്ളി.

തന്നെ വാഷിംഗ്ടണിലേക്ക് കടത്തിക്കൊണ്ടുപോകാനുള്ള അമേരിക്കന്‍ പദ്ധതിയുടെ ഭാഗമാണ് നോട്ടീസ് എന്നാണ് അസാഞ്ച് പറഞ്ഞത്. സ്ത്രീ പീഡനക്കേസില്‍ സ്വീഡനിലേയ്ക്ക് നാടുകടത്തല്‍ ഭീഷണി നേരിടുകയാണ് അസാഞ്ചെ ഇപ്പോള്‍. ഇത് ഒഴിവാക്കാനുള്ള അവസാ‍നശ്രമമെന്ന നിലയില്‍ അദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കീഴടങ്ങാനുള്ള നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച അസാഞ്ചിനെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടെന്നാണ് നോട്ടീസില്‍ പറയുന്നത്. ലൈംഗിക അപവാദക്കേസില്‍ ആരോപണവിധേനായ അസാഞ്ചെയെ സ്വീഡനിലേക്ക്‌ നാടുകടത്താന്‍ ബ്രിട്ടീഷ്‌ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിക്കിലീക്സില്‍ ജോലി ചെയ്തിരുന്ന രണ്ട് വനിതകളെ അസാഞ്ചെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. 2010 സ്വീഡന്‍ പര്യടനത്തിനിടെയായിരുന്നു ഇത്. അദ്ദേഹത്തെ വിട്ടുതരണമെന്ന സ്വീഡന്റെ ആവശ്യത്തിന് ലണ്ടന്‍ വഴങ്ങും എന്ന് ഉറപ്പായതോടെയാണ് അവസാന ശ്രമമെന്ന നിലയില്‍ അസാഞ്ചെ ഇക്വഡോറിനെ സമീപിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :