യാത്രയില്‍ സ്ത്രീയ്ക്ക് മൃതദേഹത്തിനൊപ്പം ഇരിക്കേണ്ടിവന്നു

സ്റ്റോക്‍ഹോം| WEBDUNIA|
PRO
PRO
വിമാനത്തില്‍ മൃതദേഹത്തിനരികില്‍ ഇരിക്കാന്‍ നിര്‍ബന്ധിതയായ സ്വീഡന്‍‌കാരിക്ക് യാത്രാ ചെലവിന്റെ പകുതി തുക തിരികെ നല്‍കി. ആംസ്റ്റര്‍ഡാമില്‍ നിന്ന് ടാന്‍സാനിയയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയ ലെനാ പെറ്റേഴ്സണ്‍ എന്ന യുവതിക്കാണ് യാത്രാ ചെലവിന്റെ പകുതി തുക വിമാനക്കമ്പനി തിരികെ നല്‍കിയത്. 40,700 രൂപയാണ് ഇവര്‍ക്ക് തിരികെ ലഭിച്ചത്.

കെനിയ എയര്‍വേയ്സില്‍ ആണ് ലെന ചെയ്തത്. അവര്‍ വിമാ‍നത്തില്‍ കയറിയപ്പോള്‍ ഒരു സീറ്റില്‍ 30 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാള്‍ അവശനായിരിക്കുന്നത് കണ്ടു. മാധ്യമപ്രവര്‍ത്തക കൂടിയായ ലെന ഈ വിവരം വിമാനജീവനക്കാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ വിമാനം പറന്നുപൊങ്ങിയ ഉടന്‍ തന്നെ ഈ യുവാവ് മരിക്കുകയായിരുന്നു. ജീവനക്കാര്‍ ഇയാളുടെ മൃതദേഹം മൂന്ന് സീറ്റുകളിലായി കടത്തി. ഒരു ബ്ലാങ്കറ്റ് ഉപയോഗിച്ച് മൂടുകയും ചെയ്തു.

യുവാവിന്റെ മൃതദേഹത്തിന് സമീപം ഒരു രാത്രി മുഴുവനും ഇരുന്ന് യാത്ര ചെയ്യാന്‍ ലെന നിര്‍ബന്ധിതയാവുകയായിരുന്നു. അവര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും അത് പ്രകടിപ്പിച്ചില്ല.

ടാന്‍‌സാനിയയില്‍ എത്തിയ ശേഷമാണ് ലെന വിമാനക്കമ്പനിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് യാത്ര ചെലവിന്റെ പകുതി തുക തിരികെ നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :