ജമ്മു - കാശ്‌മീര്‍|
Joys Joy|
Last Modified ഞായര്‍, 1 ഫെബ്രുവരി 2015 (10:21 IST)
കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് 11 തവണ. ബി എസ് എഫ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ജമ്മു - കാശ്‌മിര്‍ അതിര്‍ത്തിയിലൂടെയാണ് ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞമാസം നടത്തിയ 11 നുഴഞ്ഞുകയറ്റ ശ്രമങ്ങളില്‍ എട്ടെണ്ണവും കഴിഞ്ഞ 15 ദിവസത്തിനുള്ളിലാണ് ഉണ്ടായത്. ലഷ്‌കര്‍ ഇ തൊയ്‌ബയാണ് നുഴഞ്ഞുകയറ്റത്തിനു പിന്നില്‍ . ഇതിനിടെ, ആര്‍ണിയയിലും ആര്‍ എസ് പുരയിലും പലതവണ സൈനികര്‍ക്ക് നേരെ വെടിവെപ്പുണ്ടായി.
പാക് സൈനികര്‍ വെടിവെക്കുന്നതിനിടയില്‍ സമീപസ്ഥലങ്ങളിലൂടെ ഭീകരര്‍ അതിര്‍ത്തിക്കുള്ളിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നു. വരും ദിവസങ്ങളിലും നുഴഞ്ഞുകയറ്റം തുടരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതേസമയം, ജനുവരിയില്‍ 21 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.