ജമ്മുവില്‍ പാക് വെടിവെപ്പ്: ജവാനും പതിനേഴുകാരിയും കൊല്ലപ്പെട്ടു

 india pakistan border issue , india , pakistan , jammu kashmir
ശ്രീനഗര്‍| jibin| Last Modified ഞായര്‍, 9 നവം‌ബര്‍ 2014 (14:28 IST)
ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മുവിലെ വടക്കന്‍ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ഉറി സെക്ടറില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു ഇന്ത്യന്‍ ജവാനും പതിനേഴു വയസ്സുള്ള പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്‌ച വൈകുന്നേരം അഞ്ചുമണിക്ക് ശേഷം ഇന്ത്യന്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്കുനേരെ പാകിസ്ഥാന്‍ മോര്‍ട്ടാര്‍ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ആക്രമണം രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്നു.

മാസങ്ങളായി പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. നിലവിലെ വെടിവെപ്പ് ജമ്മു കശ്മീരിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :