ന്യൂഡല്‍ഹി|
vishnu|
Last Modified ശനി, 31 ജനുവരി 2015 (13:55 IST)
ഡല്‍ഹി ഭരണം പിടിക്കാന്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കൊണ്ടുപിടിച്ച് ശ്രമങ്ങളാണ് നടത്തുന്നത്. കോണ്‍ഗ്രസിനെ ആരും അബദ്ധത്തില്‍ പോലും ഗൌനിക്കുന്നുപോലുമില്ല. എന്നാല്‍ ഭരണം പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് പാളയത്തില്‍ തന്നെ പടയൊരുക്കം നടക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ സ്വന്തം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദിയെ പ്രചരണ പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയതായും വാര്‍ത്തകള്‍ പുറത്തുവന്നു.
പ്രചാരണത്തിനായി പാര്‍ട്ടി പുറത്തിറക്കിയ പ്രധാന പോസ്റ്ററുകളില്‍ ഒന്നും തന്നെ കിരണ്‍ ബേദിയുടെ ചിത്രമില്ല. പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ചില പ്രാദേശിക സ്ഥാനാര്‍ഥികള്‍ എന്നിവരുടെ ചിത്രങ്ങളാണ് ഉള്ളത്. പാര്‍ട്ടിയുടെ പ്രധാന പ്രചാരണ പരിപാടികളിലും കിരണ്‍ ബേദിയെക്കുറിച്ച് പരാമര്‍ശിക്കുന്നുമില്ല. ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ അമര്‍ഷമുള്ള സംസ്ഥാന നേതാക്കളാണ് സംഭ്ജവത്തിനു പിന്നിലെന്നാണ് സൂചന.
ചുരുങ്ങിയ ദിവസം കൊണ്ട് കിരണ്‍ ബേദിയെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയത് തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക ഇതൊടെ ബിജെപി കേന്ദ്ര നേതൃത്തിന് ഉണ്ടാക്കിയിട്ടുണ്ട്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കിരണ്‍ ബേദിയെ തിരഞ്ഞെടുത്തതില്‍ പാര്‍ട്ടിക്കകത്തു ഇപ്പോഴും അഭിപ്രായഭിന്നതകള്‍ ഉള്ളത് പ്രചരണത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്. അതേസമയം ആം ആദ്മി പാര്‍ട്ടിയും കെജ്രിവാളും പ്രചരണത്തില്‍ ബഹുകാതം മുന്നിലാണെന്നതാണ് ബിജെപിയെ ആശങ്കയിലാക്കുന്നത്.
ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഉള്‍പ്പെടെ 22 കേന്ദ്രമന്ത്രിമാരെ ബിജെപി രംഗത്തിറക്കിയിരുന്നു. ഇതിനുപുറമേ 120 എംപിമാരെക്കൂടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രചാരണ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. എഎപിയുടെ സാധ്യതകള്‍ എങ്ങനെ കുറയ്ക്കാം എന്നതാണ് ഇപ്പോള്‍ ബിജെപി നേതൃത്വം തലപുകഞ്ഞ് ആലോചിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.