ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് യെച്ചൂരി

വിശാഖപട്ടണം| JOYS JOY| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (10:21 IST)
പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറി ആരാകുമെന്നത് സംബന്ധിച്ച് ശരിയായ തീരുമാനം ഉചിതമായ സമയത്ത് പാര്‍ട്ടി തന്നെ എടുക്കുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. വിശാഖപട്ടണത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പോട്ടുള്ള ദൗത്യങ്ങള്‍ കണ്ടാകും പാര്‍ട്ടി തീരുമാനമെടുക്കുക. ഇക്കാര്യങ്ങളില്‍ അഭ്യൂഹങ്ങള്‍ ഉണ്ടാകുന്നതില്‍ കുഴപ്പല്ലെന്നും പുരോഗമനപരമായ ചര്‍ച്ചകള്‍ക്കാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സീതാറാം യെച്ചൂരിയുടെ പേരിനൊപ്പം കേരളത്തില്‍ നിന്നുള്ള എസ് രാമചന്ദ്രന്‍ പിള്ളയുടെ പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

സീതാറാം യെച്ചൂരിയുടെ പേരാണ് ആദ്യം മുതലേ കേട്ടു തുടങ്ങിയിരുന്നതെങ്കിലും ദേശീയനേതൃത്വത്തിനും കേരള നേതൃത്വത്തിനും എസ് രാമചന്ദ്രന്‍പിള്ളയോടാണ് താല്‍പര്യം. കേരളത്തിന്റെ പിന്തുണയോടെ എസ് ആര്‍ പിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :