താന്‍ കേന്ദ്രകമ്മിറ്റിയില്‍ വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കും

വിശാഖപട്ടണം| JOYS JOY| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2015 (14:16 IST)
താന്‍ കേന്ദ്രകമ്മിറ്റിയില്‍ വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഇരുപത്തിയൊന്നാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ വിശാഖപട്ടണത്ത് എത്തിയ വി എസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇങ്ങനെ പറഞ്ഞത്. കേന്ദ്രകമ്മിറ്റിയില്‍ തുടരുമോ എന്ന ചോദ്യത്തിന് ആയിരുന്നു വി എസ് ഇങ്ങനെ മറുപടി നല്കിയത്.

പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ രമ്യമായി തീരുമെന്നും പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമേ പാര്‍ട്ടിയില്‍ ഉള്ളൂവെന്നും വി എസ് പറഞ്ഞു. പാര്‍ട്ടിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും വി എസ് പറഞ്ഞു.

പുതിയ സെക്രട്ടറി ആരായിരിക്കുമെന്ന ചോദ്യത്തിന് അതെല്ലാം ഇപ്പോള്‍ പറയാവുന്നതല്ലെന്നും വി എസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :