ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകളുടെ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണം; സുപ്രീം കോടതി

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 10 മാര്‍ച്ച് 2014 (14:13 IST)
PTI
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകളില്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി.

കുറ്റം ചുമത്തപ്പെട്ട ജനപ്രതിനിധികളെ തെരഞ്ഞെടുപ്പില്‍ നിന്നും തടയണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എച്ച്എല്‍ ദത്തു ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനല്‍ കേസുകളിലെ വിചാരണയാണ് ഒരു വര്‍ഷത്തിനകം തീര്‍ക്കേണ്ടത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഹര്‍ജി പരിഗണിക്കാനാവില്ലെന്നും എന്നാല്‍ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു.

ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയാകാകനായില്ലെങ്കില്‍ വിചാരണ കോടതി ഹൈക്കോടതി ജഡ്ജിയെ ഇക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. രാജ്യത്ത് നിരവിധി കേസുകളാണ് കെട്ടിക്കിടക്കുന്നത്. മറ്റുള്ള കാര്യങ്ങള്‍ക്കായി ഒരു ശതമാനമെങ്കിലും ബഡ്ജറ്റില്‍ ജഡ്ജിമാരെ നിയമിക്കുന്നതിനായി നീക്കിവെച്ചാല്‍ ഇത്രയും കേസുകള്‍ കെട്ടിക്കിടക്കില്ലെന്നും കോടതി വ്യക്തമാക്കി.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സുപ്രീംകോടതി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.വിചാരണാ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ജനപ്രതിനിധികളെ അയോഗ്യരാക്കാമെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :