പീഡനക്കേസ് പ്രതി തൂങ്ങിമരിച്ചു

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 25 ഫെബ്രുവരി 2014 (15:39 IST)
PRO
പീഡന കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വിളപ്പില്‍ കാരോട് കരുവിലാഞ്ചി ചേമ്പുവിള വീട്ടില്‍ ജയചന്ദ്രന്‍ എന്ന 45 കാരനാണു തൂങ്ങി മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണു മൃതദേഹം കണ്ടെത്തിയത് എങ്കിലും മരിച്ചിട്ട് ഒരാഴ്ചയെങ്കിലും ആയെന്നാണു പൊലീസ് നിഗമനം. പീഡന കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ജയചന്ദ്രന്‍ ഒരാഴ്ച മുമ്പാണു ജയിലില്‍ നിന്ന് പുറത്തു വന്നത്.

ആരോഗ്യ വകുപ്പില്‍ ജോലിയുണ്ടായിരുന്ന ജയചന്ദ്രന്‍റെ ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. ഇതിനു ശേഷം നടത്തിയ വിവാഹത്തില്‍ ഭാര്യ മരിക്കുകയും ചെയ്തിരുന്നു. വിളപ്പില്‍ശാല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :