സരിതയ്ക്കെതിരെ രാവിലെ വാറണ്ട് വന്നു; വൈകിട്ടോടെ കേസ് ഒത്തുതീര്‍ന്നു!

ഹോസ്ദുര്‍ഗ്| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി എസ് നായര്‍ക്കെതിരേയുള്ള മറ്റൊരു കേസ് കൂടി ഒത്തുതീര്‍പ്പായി. സരിതയ്ക്കെതിരെ ഹോസ്ദുര്‍ഗ് കോടതിയില്‍ നല്കിയ കേസ് ആണ് ഒത്തുതീര്‍പ്പായത്. പരാതിക്കാരനായ പവര്‍ ഫോര്‍ യു എന്ന സ്ഥാപത്തിന്റെ ഉടമ മാധവന്‍ നമ്പ്യാര്‍ പരാതി പിന്‍വലിച്ചതിനെ തുടര്‍ന്നാണിത്. പണം തിരികെ നല്കാമെന്ന് വാക്കാല്‍ ഉറപ്പു നല്കിയതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്‍ കേസ് പിന്‍വലിച്ചത്.

സരിതയ്ക്ക് പുറമെ ബിജു രാധാകൃഷ്ണന്‍, സരിതയുടെ അമ്മ ഇന്ദിര, മാനേജര്‍ രവി എന്നിവരും കേസില്‍ ഉള്‍പ്പെട്ടിരുന്നു. സരിതയുടെ അമ്മയ്ക്ക് ഹോസ്ദുര്‍ഗ് കോടതി സമന്‍സ് അയക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെ ഹോസ്ദുര്‍ഗ് പൊലീസ് സരിതയുടെ ചെങ്ങന്നൂരിലെ വീടിനു മുന്നില്‍ പ്രൊഡക്ഷന്‍ വാറണ്ട് പതിച്ചിരുന്നു. ജയിലില്‍ ആയിരുന്ന സരിത ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണു വാറണ്ട് പുറപ്പെടുവിച്ചത്. ഈ കേസിലെ അറസ്റ്റ് ഭയന്നാണ് സരിത ഞായറാഴ്ച മാധ്യമങ്ങളെ കാണാതിരുന്നത് എന്നാണ് വിവരം. സരിത തീര്‍ച്ചയായും മാധ്യമങ്ങളെ കാണുമെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ഇന്ന് അറിയിച്ചു.

അതേസമയം മൂന്നു പുതിയ കേസുകളില്‍ കൂടി സരിതക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അമ്പലപ്പുഴ കോടതിയുടേതാണ് വാറണ്ട്. മാര്‍ച്ച് അഞ്ചിന് കോടതിയില്‍ ഹാജരാകണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :