വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവും കടപ്പ എം പിയുമായ ജഗന്‍ മോഹന്‍ റെഡ്ഢിയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ അറസ്റ്റുചെയ്തു. സി ബി ഐ മൂന്ന് ദിവസം തുടര്‍ച്ചയായി നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. ജഗന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
വൈ എസ് രാജശേഖര റെഡ്‌ഢി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജഗന്‍ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തിലാണ് സി ബി ഐ അന്വേഷണം നടക്കുന്നത്. ജഗന്റെ ബിസിനസ് സാമ്രാജ്യത്തില്‍ 850 കോടി നിക്ഷേപിച്ചുവെന്നാണ് കേസ്. വാന്‍പിക് വാണിജ്യ ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നത്.
ജഗമോഹന്റെ അറസ്റ്റിനെത്തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായേക്കാം എന്ന സൂചനയേത്തുടര്‍ന്ന് ഹൈദരാബാദിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.