കേരളത്തില്‍ എന്‍ഡി‌എ മികച്ച വിജയം നേടിയെന്ന സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ടില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി; അമിത് ഷാ വൈകാതെ കേരളത്തിലെത്തും

കേരളത്തിലെ എൻ ഡി എ മികച്ച നേട്ടമാണുണ്ടാക്കിയെന്ന ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ടിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി.

ന്യൂഡൽഹി, ബിജെപി, അമിത് ഷാ Newdelhi, BJP, Amith Sha
ന്യൂഡൽഹി| rahul balan| Last Modified ചൊവ്വ, 7 ജൂണ്‍ 2016 (15:08 IST)
കേരളത്തിലെ എൻ ഡി എ മികച്ച നേട്ടമാണുണ്ടാക്കിയെന്ന ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ടിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. തെരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്താന്‍ ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ വൈകാതെ കേരളത്തിലെത്തും. തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്ന അവകാശവാദവും യഥാർഥ ഫലവും തമ്മിലുള്ള അന്തരമാണ് കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണം. ഇതിന് പുറമെ വിജയം പ്രതീക്ഷിച്ചിരുന്ന ചില മണ്ഡലങ്ങളിലെ തോല്‍‌വിയും പാര്‍ട്ടി ചര്‍ച്ച ചെയ്യും.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്ന 6% വോട്ട് കണക്കിലെടുക്കുമ്പോള്‍ ഇപ്പൊള്‍ കിട്ടിയ 15% വോട്ട് മികച്ച നേട്ടമാണെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. ഇതിന് പുറമെ ചരിത്രത്തിലാദ്യമായി ബി ജി പി നിയമസഭയില്‍ അക്കൌണ്ട് തുറന്നതും പാര്‍ട്ടി നേട്ടമായി വിലയിരുത്തി. എന്നാല്‍ ബി ജെ പി കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ചിരുന്ന 20% വോട്ടു വിഹിതവും ഏഴെട്ടു സീറ്റും എന്ന ലക്ഷ്യത്തിലെത്താന്‍ സാധിക്കാത്തതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :