മലപ്പുറം വഴിക്കടവില്‍ മാവോയിസ്റ്റുകളെന്ന് പരിചയപ്പെടുത്തി നാലുപേര്‍ ചികിത്സ തേടാനെത്തിയതായി വിവരം. വഴിക്കടവ് മുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് മാവോയിസ്‌റ്റുകളെന്ന് പരിചയപ്പെടുത്തി നാല് പേര്‍ ചികിത്സ തേടാനെത്തിയത്. ആശുപത്രി അധികൃതര്‍ ആണ് പൊലീസിനെ ഇതേക്കുറിച്ച് അറിയിച്ചത്.
ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമാണ് ചികിത്സയ്ക്ക് എത്തിയത്. രാത്രിയായിരുന്നു സംഭവം. എന്നാല്‍ ഡോക്ടര്‍ ഇല്ലാത്തതിനാണ് ഇവര്‍ തിരിച്ചുപോയി.
നേരത്തെ മുണ്ടേരി വനമേഖലയില്‍ മാവോയിസ്‌റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. എത്തിയത് മാവോയിസ്റ്റുകള്‍ തന്നെയാണോ എന്നറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസും വനംവകുപ്പും തെരച്ചില്‍ നടത്തുന്നുണ്ട്.