ചെന്നൈ ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു!

ചെന്നൈ| WEBDUNIA|
PRO
PRO
ചെന്നൈയില്‍ ബാങ്ക് കൊള്ളസംഘം വെടിയേറ്റ് മരിച്ച സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെ കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണ് എന്നത് സംബന്ധിച്ചും ദുരൂഹതയേറുന്നു. വെടിവയ്പ്പില്‍ മരിച്ച അഞ്ച് പേരുടെ പേരും മേല്‍‌വിലാ‍സങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇവയില്‍ പലതും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍.

കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ ബിഹാര്‍ സ്വദേശികളാണെന്നും ഒരാള്‍ പശ്ചിമബംഗാളില്‍ നിന്നുള്ളയാള്‍ ആണെന്നുമാണ് തമിഴ്നാട് പൊലീസ് അറിയിച്ചത്. എന്നാല്‍ യുവാക്കളുടെ ഫോട്ടോകളും തിരിച്ചറിയല്‍ കാര്‍ഡിലെ വിലാസങ്ങളും വ്യാജമാണെന്ന് ബിഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ ഡി ജി പിമാര്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബിഹാര്‍ ബാജിപൂ‍രില്‍ നിന്നുള്ള ചന്ദ്രികാ റായ് ആണെന്നാണ് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ചന്ദ്രികാ റായ് ബിഹാറില്‍ ജീവിച്ചിരിപ്പുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ ഒരു കാര്‍ ഡ്രൈവര്‍ ആണെന്നും ഒരിക്കല്‍ പോലും ചെന്നൈയില്‍ എത്തിയിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ടവര്‍ താമസിച്ചിരുന്ന വേളച്ചേരിയിലെ വീട്ടില്‍ നിന്നാണ് തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുത്തത്. ഇവ ചിലപ്പോള്‍ വ്യാജമായിരിക്കാമെന്ന് ചെന്നൈ സിറ്റിപൊലീസ് നേരത്തെ തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :