ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും: മന്‍മോഹന്‍ സിംഗ്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
തനിക്കെതിരായി ഹസാരെ സംഘം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ തെളിയിച്ചാല്‍ താന്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ നിരുത്തരവാദപരമാണ്. ധനമന്ത്രി, രാജ്യസഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി എന്നീ നിലയിലുള്ള തന്റെ പൊതുജീവിതം ഒരു തുറന്ന പുസ്‌തകമാണെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്നാണ് ഹസാരെ സംഘത്തിന്റെ ആരോപണം. ഇതില്‍ പ്രധാനമന്ത്രിക്കും മന്ത്രിസഭയിലെ 15 പേര്‍ക്കും പങ്കുണ്ടെന്നും സംഘം ആരോപിച്ചു.
അതേസമയം, പ്രധാന മന്ത്രിയെ ശിഖണ്ഡിയാക്കി മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് അഴിമതി നടത്തുകയാണെന്ന ഹസാരെ സംഘാംഗം പ്രശാന്ത് ഭൂഷന്റെ ആരോപണം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രശാന്ത് ഭൂഷണേതിരെ ആര്‍ എസ് എസ് അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു.