മുംബൈ|
JOYS JOY|
Last Modified വ്യാഴം, 14 മെയ് 2015 (16:30 IST)
കോളജിന്റെ 146 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതി മുംബൈ സെന്റ് സേവ്യേഴ്സ് കോളജ്. 1869ല്‍ സ്ഥാപിതമായ മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍ ഇത്രയും കാലം
ഈശോസഭ (സൊസൈറ്റി ഓഫ് ജെസ്യൂട്സ്) വൈദികര്‍ മാത്രമായിരുന്നു പ്രിന്‍സിപ്പല്‍ കസേരയില്‍ ഇരുന്നിട്ടുള്ളത്.
അതിനാണ് ഇത്തവണ മാറ്റം വന്നിരിക്കുന്നത്. ദീര്‍ഘകാലമായി കോളജിലെ ധനശാസ്ത്രവിഭാഗം പ്രൊഫസര്‍ ആയിരുന്ന ആഞ്ചലോ മെനെസെസ് ആണ് പ്രിന്‍സിപ്പല്‍ ആയി ചുമതലയേറ്റിരിക്കുന്നത്. ഈശോസഭ (സൊസൈറ്റി ഓഫ് ജെസ്യൂട്സ്) യുടെ കീഴിലുള്ള സ്ഥാപനമാണ് സെന്റ് സേവ്യേഴ്സ് കോളജ്.
ഈശോസഭയുടെ കീഴിലുള്ള മുംബൈയിലെ മറ്റൊരു സ്ഥാപനമായ ബാന്ദ്രയിലെ സെന്റ് സ്റ്റാനിസ്ലോസ് ഹൈസ്കൂളിലും ഇത്തവണ ചരിത്രമാറ്റം നടന്നിരുന്നു. പ്രിന്‍സിപ്പല്‍ കസേരയില്‍ ഈസോസഭ വൈദികര്‍ മാത്രമിരുന്നു ഇത്രയും കാലം ഇരുന്നിരുന്നത്. എന്നാല്‍, ഈ പുതിയ അധ്യയനവര്‍ഷം മുതല്‍ സ്കൂള്‍ സൂപ്പര്‍വൈസര്‍ അന്ന കൊറീയ ആയിരിക്കും പ്രിന്‍സിപ്പല്‍. സ്കൂളിന്റെ 152 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്.