മുംബൈയില്‍ കൌമാരക്കാര്‍ക്കിടയില്‍ ഗര്‍ഭഛിദ്രം വര്‍ദ്ധിക്കുന്നു

മുംബൈ| JOYS JOY| Last Modified വ്യാഴം, 14 മെയ് 2015 (13:06 IST)
മുംബൈയില്‍ കൌമാരപ്രായക്കാര്‍ക്കിടയില്‍ ഗര്‍ഭഛിദ്രം വര്‍ദ്ധിക്കുന്നു. 2014 - 2015 കാലയളവില്‍ ഗര്‍ഭഛിദ്രനിരക്ക് 67 % ആണെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളില്‍ മുംബൈയില്‍ ഗര്‍ഭഛിദ്രം നടത്തുന്ന 31, 000 സ്ത്രീകളില്‍ 1, 600 പേര്‍ 19 വയസ്സിന് താഴെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്.

ഇത് ഞെട്ടിപ്പിക്കുന്ന കണക്കുകളാണെന്ന് വെളിപ്പെടുത്തിയ ആരോഗ്യ വിദഗ്‌ധര്‍ സ്കൂളുകളിലും കോളജുകളിലും മികച്ച ലൈംഗികവിദ്യാഭ്യാസം നല്കേണ്ടത് ആവശ്യമാണെന്നും വ്യക്തമാക്കുന്നു.

2013 - 2014 കാലയളവില്‍ 15 വയസ്സിന് താഴെ പ്രായമുള്ളവരില്‍ ഗര്‍ഭഛിദ്രത്തിന് വിധേയരായത് 111 പെണ്‍കുട്ടികള്‍ ആയിരുന്നെങ്കില്‍ 2014- 15 കാലയളവില്‍ അത് 185 ആണ്. കഴിഞ്ഞവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 15 - 19 വയസ് പ്രായക്കാര്‍ക്കിടയില്‍ ഗര്‍ഭഛിദ്രനിരക്ക് 47% ആണ് വര്‍ദ്ധിച്ചിരിക്കുന്നത്.

അന്ധേരിയിലാണ് പ്രധാന അബോര്‍ഷന്‍ സെന്ററുകള്‍. ഇവിടങ്ങളിലെ അബ്വോര്‍ഷന്‍ സെന്ററുകള്‍ 6000ത്തിനടുത്ത് ഗര്‍ഭഛിദ്രങ്ങളാണ് നടക്കുന്നത്. കൌമാരക്കാര്‍ക്കിടയില്‍ ലൈംഗികബന്ധം വര്‍ദ്ധിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് സ്നേഹ എന്‍ ജി
ഒ മേധാവി നയ്‌രീന്‍ ദാരുവാല പറഞ്ഞു. ലൈംഗികതയെക്കുറിച്ച് പറയാന്‍ നമുക്ക് മടിയാണെന്നും എന്നാല്‍ എല്ലായിടത്തും ഇത് സംഭവിക്കുന്നുണ്ടെന്നും നയ്‌രീന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :