മുംബൈ|
Last Modified തിങ്കള്‍, 11 മെയ് 2015 (10:16 IST)
ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ മുംബയ് ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിന് 39 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഞായറാഴ്ച
വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ക്ക് എ.ബി. ഡിവില്യേഴ്സ് (59 പന്തില്‍ പുറത്താകാതെ 133) ഒരു ബാറ്റിംഗ് വിരുന്നു തന്നെയാണ് ഒരുക്കിയത്.
ഡിവില്യേഴ്സ് 19 ബൌണ്ടറിയുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെയാണ് 133 റണ്‍സെടുത്തത്. നായകന്‍ വിരാട് കോഹ്ലി 50 പന്തില്‍ 82 റണ്‍സോടെ ഡിവില്യേഴ്സിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് 236 റണ്‍സിന്റെ കൂട്ടം വിജയലക്ഷ്യമാണ് ബാംഗ്ളൂര്‍ മുംബയ്ക്കു മുന്നില്‍ വെച്ചത്.
മറുപടി ബാറ്റിങ്ങില്‍ ശക്തമായി തിരിച്ചടിച്ചെങ്കിലും 39 റണ്‍സ് അകലെ മുംബയുടെ കളി അവസാനിക്കുകയായിരുന്നു. സൈമണ്‍സും(68) കെവിന്‍ പൊള്ളാര്‍ഡും(49) മുംബയ്ക്കു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മറ്റ് ബാറ്റ്സമാന്‍മാര്‍ക്ക് നിലയുറപ്പിക്കാനായില്ല.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ സ്കോര്‍ 196ല്‍ നില്‍ക്കെ മുംബയ്‌യുടെ ഇന്നിംഗ്സ് അവസാനിക്കുകയുമായിരുന്നു. ഡിവില്യേഴ്സാണ് കളിയിലെ താരം. ജയത്തോടെ 11 കളിയില്‍ നിന്നും 13 പോയിന്റോടെ ബാംഗളൂര്‍ പോയിന്റ് പട്ടികയില്‍ നാലാമതെത്തി. മുംബൈ 12 പോയിന്റോടെ ആറാമതാണ്.