ഗോധ്ര: വിചാരണക്കോടതിക്ക് വിധി പറയാം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2010 (19:18 IST)
2002ലെ കലാപക്കേസില്‍ നടപടികള്‍ക്കുള്ള സ്റ്റേ സുപ്രീംകോടതി നീക്കി. കേസില്‍ വിചാരണക്കോടതിക്ക് വിധി പറയാമെന്ന് സുപ്രീം‌കോടതി അറിയിച്ചു. ഇക്കഴിഞ്ഞ മേയ് ആറാം തീയതിയാണ് വിചാരണ നടപടികള്‍ വിലക്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഇപ്പോള്‍ സുപ്രീം‌കോടതി നീക്കിയിരിക്കുന്നത്.

മുന്‍ കോണ്‍ഗ്രസ്‌ എംപി എഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ്‌ കൂട്ടക്കൊലക്കേസ് ഒഴികെയുള്ള ഒമ്പതു കേസുകളിലും വിചാരണ നടപടികള്‍ തുടരാവുന്നതാണെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഗുല്‍ബര്‍ഗ്‌ കൂട്ടക്കൊലക്കേസില്‍ സ്റ്റേ തുടരും.

ജസ്റ്റിസ്‌ ഡി കെ ജയിന്‍, പി സദാശിവം, അഫ്‌താബ്‌ ആലം എന്നിവരുള്‍പ്പെട്ട ബഞ്ചാണ്‌ കേസ് പരിഗണിച്ചത്.

അതേസമയം, അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ച അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ കേസില്‍ നിന്ന് പിന്‍മാറി. പ്രശാന്ത് ഭൂഷന്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരായ നിലപാടാണ് അമിക്കസ് ക്യൂറി സ്വീകരിച്ചിരിക്കുന്നതെന്നുമുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ പരാതിയെ തുടര്‍ന്നാണ് അദ്ദേഹം പിന്‍‌മാറിയത്.

എഹ്‌സാന്‍ ജാഫ്രിയുടെ വധവുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡിയെ പ്രത്യേക അന്വേഷണ സംഘം(എസ് ഐ ടി) ചോദ്യം ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :