ഗെയിംസ് വില്ലേജില്‍ ദിവസം 640 കോണ്ടം!

ന്യൂഡല്‍ഹി| WEBDUNIA|
PRO
കോമണ്‍‌വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ കായിക താരങ്ങള്‍ ചൂടന്‍ ഇടവേളകള്‍ ആസ്വദിച്ചു എന്നുതന്നെ കരുതാം. ഗെയിംസ് വില്ലേജില്‍ ഒരു ദിവസം ശരാശരി 640 കോണ്ടം വീതം ചെലവായി എന്നാണ് ഡല്‍ഹി സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍.

ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്രൊമോഷന്‍ ട്രസ്റ്റും നാഷണല്‍ എയിഡ്സ് കണ്ട്രോള്‍ ഓര്‍ഗനൈസേഷനും ചേര്‍ന്ന് ഗെയിംസ് വില്ലേജില്‍ സ്ഥാപിച്ച കോണ്ടം വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് ചെലവായ കോണ്ടത്തിന്റെ കണക്കാണിത്. വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച ഒരു അപേക്ഷയ്ക്ക് ഉള്ള മറുപടിയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.

സുരക്ഷിതമായ ലൈംഗിക ബന്ധം പ്രചരിപ്പിക്കുക എന്ന ലക്‍ഷ്യത്തോടെ സ്ഥാപിച്ച കോണ്ടം വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് 11 ദിവസം കൊണ്ട് മൊത്തം 7,680 കോണ്ടമാണ് ചെലവായത്.

സുരക്ഷിത ലൈംഗിക ബന്ധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 2010 ഓഗസ്റ്റ് 15 മുതല്‍ ഡിസംബര്‍ ഒന്ന് വരെ നടത്തിയ പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച 1,200 കോണ്ടം വെന്‍ഡിംഗ് മെഷീനുകള്‍ നശിപ്പിക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്നും വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :