ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്ന് കോണ്‍ഗ്രസ്. ഭരണവിരുദ്ധവികാരവും മറ്റ് ഘടകങ്ങളും ബി.ജെ.പിക്ക് പ്രതികൂലമായി തീരുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതേസമയം ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു.
ഗുജറാത്തില്‍ ഒന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പ് ഡിസംബര്‍ 11 നാണ്. ഡിസംബര്‍ 16 നാണ് രണ്ടാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 23 നാണ് വോട്ടെണ്ണല്‍. 2002 ല്‍ ഗുജറാത്തില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 127 സീറ്റുകളും കോണ്‍ഗ്രസ് 51 സീറ്റുകളും നേടിയിരുന്നു.
മുഖ്യമന്ത്രി മോഡി നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്ക് വിജയം നല്‍കുമെന്ന് ബി.ജെ.പി കരുതുന്നു. ഗുജറാത്ത് കലാപത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയെന്ന തെഹല്‍ക വെളിപ്പെടുത്തല്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് ഒരു വിഭാഗം രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നുണ്ട്