യുഎസ്സിന് ക്യൂബയുടെ മുന്നറിയിപ്പ്

വാഷിംങ്ടണ്‍| WEBDUNIA|
ശക്തി ഉപയോഗിച്ച് ക്യൂബയില്‍ ഭരണമാറ്റം നടത്താന്‍ അമേരിക്ക ശ്രമിക്കേണ്ടെന്ന് ക്യൂബന്‍ വിദേശകാര്യമന്ത്രി അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന് മുന്നറിയിപ്പ് നല്‍കി. അങ്ങനെയെന്തെങ്കിലും ശ്രമം അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായാല്‍ അതിനെ നേരിടാന്‍ ക്യൂബ തയാറാണെന്നും ക്യൂബന്‍ മന്ത്രി പറഞ്ഞു.

സംഘര്‍ഷമുണ്ടായാല്‍ അത് ക്യൂബയുടെ സ്ഥിരതയെ മാത്രമല്ല. അമേരിക്കയുടെ സ്ഥിരതയേയും ബാധിക്കുമെന്ന് ക്യൂബ മന്ത്രി ഫെലിപ് പെരെസ് റോക്വെ വ്യക്തമാക്കി. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ക്യൂബന്‍ മന്ത്രി.

‘ഞങ്ങള്‍ ഭീഷണിപ്പെടുത്തുകയല്ല, ഞങ്ങള്‍ അമേരിക്കയെ ബഹുമാനിക്കുന്നു അതുപോലെ തന്നെ ഞങ്ങള്‍ക്ക് സ്വന്തം രാജ്യത്തോടും ബഹുമാനമുണ്ട്. അതുക്കൊണ്ട് വിദേശ അധിനിവേശത്തെ ഞങ്ങള്‍ ചെറുക്കുക തന്നെ ചെയ്യും’ റോക്വെ പറഞ്ഞു.

ഫിഡല്‍ കാസ്ട്രൊയുടെ ഭരണം അവസാനിപ്പിച്ച് ക്യൂബയില്‍ സ്വതന്ത്ര ഭരണം സ്ഥാപിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ പ്രസിഡന്‍റ് ബുഷ് പറഞ്ഞിരുന്നു. കഴിഞ്ഞ് നാലു വര്‍ഷത്തിനിടെ ക്യൂബയെ സംബന്ധിച്ച് ബുഷ് നടത്തുന്ന പ്രധാന നയ പ്രഖ്യാപനമായിരുന്നു ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :