പ്രീപെയ്ഡ് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള പുത്തന്‍ പദ്ധതി മുന്‍നിര മൊബൈല്‍ സേവനദാതാക്കളായ വോഡാഫോണ്‍ പ്രഖ്യാപിച്ചു. റിച്ചാര്‍ജ് കാലാവധി തീരുന്നതിന് മുന്‍പ് തന്നെ അടുത്ത റിച്ചാര്‍ജ് ചെയ്താല്‍ ബാക്കിയുള്ള സംസാര കാലാവധി കൂടി അതിനോപ്പം നല്‍കുന്ന പദ്ധതിയാണ് കമ്പനി അവതരിപ്പിക്കുന്നത്.
ഒരു മാസം കാലാവധിയുള്ള 99 രൂപ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം നടക്കുക. ഇതിലെ ഉപയോഗിക്കാത്ത കാലാവധി അടുത്ത റീച്ചാര്‍ജിലേക്ക് കൂട്ടിചേര്‍ക്കപ്പെടും.ഇതിന് ശേഷം നടത്തുന്ന 'കുട്ടി' റീച്ചാര്‍ജുകള്‍ക്കും സംസാര മൂല്യം പൂര്‍ണ്ണമായും ലഭിക്കും.
ഇതോടെ കാലാവധി തീരുന്നതിന് മുന്‍പ് റീച്ചാര്‍ജ് ചെയ്താല്‍ സംസാര കാലാവധി നഷ്ടപ്പെട്ടിരുന്ന രീതിക്ക് അവസാനമായിരിക്കുകയാണ്. എന്നാല്‍ മറ്റു റീച്ചാര്‍ജ് പദ്ധകളില്‍ ഈ സംവിധാനം നടപ്പാക്കുന്നതിനെ കുറിച്ച് കമ്പനി പ്രഖ്യാപനങ്ങളോന്നും നടത്തിയിട്ടില്ല.
ഉപഭോക്താക്കളുടെ സമയത്തിനും പണത്തിനും മൂല്യം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് വോഡഫോണ്‍ നടത്തുന്നതെന്ന് കമ്പനിയുടെ കേരളത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ശങ്കരനാരായണന്‍ പറഞ്ഞു.