ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് കേരളം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 21 സെപ്‌റ്റംബര്‍ 2013 (12:04 IST)
PTI
PTI
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് കേരളം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നാണ് കേരളം പറയുന്നത്.

ഗാഡ്ഗില്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന ഗോവാ ഫൗണ്ടേഷന്റെ ഹര്‍ജി തള്ളണമെന്ന കേരളത്തിന്റെ ആവശ്യം ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളിയിരുന്നു. തുടര്‍ന്ന് ഹരിത ട്രിബ്യൂണല്‍ ഹര്‍ജി പരിഗണിക്കുന്നത് തടയണമെന്ന് സുപ്രീംകോടതിയില്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന നീക്കമാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഇതിലുള്ള ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പാക്കണമെന്നാണ് പരിസ്ഥിതി സംഘടനയായ ഗോവാ ഫൗണ്ടേഷന്റെ ആവശ്യം.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിച്ച് കസ്തൂരിരംഗന്‍ അധ്യക്ഷനായുള്ള സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടികള്‍ ഒന്നും ഇതുവരെയും എടുത്തിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :