ഖാലിസ്ഥാന്‍ തീവ്രവാദി ഭുള്ളര്‍ വധശിക്ഷക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി|
WEBDUNIA|
PTI
ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍ ഭുള്ളറുടെ വധശിക്ഷ ശരിവച്ചതിനെതിരേ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. വധശിക്ഷ ഇളവ് ചെയ്യാനാവില്ലെന്ന സുപ്രീംകോടതി വിധിയിലാണ് പുനഃപരിശോധനാ ഹര്‍ജി. ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കാന്‍ ഉണ്ടാകുന്ന കാലതാമസം വധശിക്ഷ ഇളവ് ചെയ്യാന്‍ ന്യായമാകില്ലെന്നായിരുന്നു സുപ്രീകോടതി വിധി.
ദയാഹര്‍ജി പ്രതികള്‍ക്ക് കിട്ടുന്ന ആനുകൂല്യം മാത്രമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു ഇതിനെതിരെയാണ് ഭുളളറുടെ പുനഃപരിശോധന ഹര്‍ജി. വധശിക്ഷക്കെതിരെ സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി എട്ടുവര്‍ഷം തീരുമാനമെടുക്കാതെ പിടിച്ചുവെച്ചുവെന്നും അതിനാല്‍, രാഷ്ട്രപതി ദയാഹരജി തള്ളിയത് റദ്ദാക്കണമെന്നും ഭുള്ളര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നത്
1993ല്‍ ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്‌സ് ആസ്ഥാനത്തുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്. സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അസമില്‍ നിന്നുള്ള സമാന കേസില്‍ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവു ചെയ്തിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനം വൈകിയതു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഈ കോടതി വിധി ചൂണ്ടിക്കാട്ടിയാണു പ്രമുഖ അഭിഭാഷകന്‍ രാം ജത്മലാനി മുഖാന്തരം സുപ്രീംകോടതിയില്‍ ഭുള്ളര്‍ ഹര്‍ജി നല്‍കിയത്.