കോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും

അഹമ്മദാബാദ്| WEBDUNIA|
PRO
ഗുജറാത്തില്‍ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. നേമം സ്വദേശി മനോജ് വി നായരാണ് മരിച്ചത്. വ്യോമസേനയില്‍ സ്ക്വാഡ്രന്‍ ലീഡറാണ് മനോജ്.

അപകടത്തില്‍ എട്ട് സൈനികരാണ് മരിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ റഷ്യന്‍ നിര്‍മ്മിതമായ രണ്ട് എം‌ ഐ 17 ഹെലികോപ്ടറുകളാണ് കൂട്ടിയിടിച്ചത്. ഗുജറാത്തിലെ ജാം‌നഗര്‍ ജില്ലയിലെ എയര്‍ബേസിനോട് ചേര്‍ന്നുള്ള സര്‍മാത് ഗ്രാമത്തിലാണ് അപകടം ഉണ്ടായത്.

ജാംനഗര്‍ എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്ടറുകള്‍ തമ്മില്‍ ആകാശത്ത് വച്ച് കൂട്ടിമുട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ഇരു ഹെലികോപ്ടറുകളിലുമായി ഒന്‍പത് പേരാണ് ഉണ്ടായിരുന്നത്. എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :