ഐസ്‌ക്രീം കൊതിയന്‍‌മാരില്‍ ഏറെയും ഗുജറാത്തികള്‍!

അഹമ്മദാബാദ്| WEBDUNIA|
PRO
PRO
രാജ്യത്ത് ഐസ്‌ക്രീം കഴിക്കുന്നവരില്‍ ഏറെയും ഗുജറാത്തികളും ഡല്‍ഹിക്കാരുമെന്ന് കണക്കുകള്‍. രാജ്യത്തെ മെട്രോ നഗരങ്ങളായ മുംബൈ, പൂണെ എന്നിവിടങ്ങളിലേക്കാളും ഐസ്‌ക്രീം ഉപഭോഗം കൂടുതല്‍ ഉള്ളത് ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര, ഗോവ എന്നിവിടങ്ങളിലാണ്. ഇതില്‍ ഏറ്റവും മുന്‍‌പന്തിയിലുള്ളത് അഹമ്മദാബാദും. 2011 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കാണ് ഇത്. രാജ്യത്തെ 30% ഐസ്‌ക്രീം ഉപഭോഗവും ഗുജറാത്തിലും ഡല്‍ഹിയിലുമാണ്. അസ്സോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്‌ട്രിയുടേതാണ് റിപ്പോര്‍ട്ട്.

വില്‍പ്പനയില്‍ പ്രമുഖ സ്ഥാനം കൈയ്യടക്കിയിരിക്കുന്നത് അമുല്‍ ഐസ്‌ക്രീമാണ്. ഈ നഗരങ്ങളിലെല്ലാം ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമായി മാറിയിരിക്കുകയാണ് ഐസ്‌ക്രീം. സമീപകാലത്ത് 500 മില്ലിയുടെയും ഒരു ലിറ്റര്‍ പാക്കറ്റുകളുടെയും വില്‍പ്പന ഇരട്ടിയായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. പരമ്പരാഗത ഫ്ലേവറുകളിലല്ലാതെ വ്യത്യസ്തമായ അന്തര്‍ദ്ദേശീയ ഫ്ലേവറുകളിലെല്ലാം പലതരം ഐസ്‌ക്രീമുകള്‍ വിപണി കൈയ്യടക്കിയിരിക്കുകയാണ്.

ഈ സീസണില്‍ ചോക്കലേറ്റിന്റെ തന്നെ നിരവധി ഫ്ലേവറുകള്‍ക്കാണ് മുന്‍‌തൂക്കമെന്ന് ഇന്ത്യന്‍ ഐസ്‌ക്രീം ഉത്പ്പാദക അസ്സോസിയേഷന്റെ പ്രസിഡന്റും വാദിലാല്‍ ഇന്‍ഡസ്‌ട്രീസിന്റെ മാനേജിംഗ് ഡയറക്ടറുമായ രാജേഷ് ഗാന്ധി പറയുന്നത്.ഇന്ത്യയില്‍ ഐസ്‌ക്രീം വിപണിയുടെ മൊത്ത വരുമാനം പ്രതിവര്‍ഷം 3, 000 കോടിയാണ്.


English Summary:
The city consumes more ice cream than bigger cities like Mumbai and Pune, says a report by the Associated Chambers of Commerce and Industry. The report says almost 35% of ice cream sold in India is savoured by the western region - Gujarat, Rajasthan, Maharashtra and Goa. And, Ahmedabad tops the list in the region. The group's report takes into account countrywide consumption between April and December 2011. Demand for 500 ml and one-litre packets has doubled in recent years.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :