ശതകോടീശ്വരനായ വ്യവസായിയും ബിഎസ്പി നേതാവുമായ ദീപക് ഭരദ്വാജ് കൊല്ലപ്പെട്ട കേസില്‍ ഇയാളുടെ മകന്‍ അറസ്റ്റില്‍. മകന് സംഭവത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നാണ് വിവരം. ദീപകിനെ വെടിവച്ച തോക്കും പൊലീസ് കണ്ടെടുത്തു.
ദീപകിന്റെ കുടുംബം സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നിതീഷിന് പുറമെ ഒരു അഭിഭാഷകനെയും റിയല്‍ എസ്റ്റേറ്റ് വ്യവസായിയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്കെതിരെയുള്ള തെളിവ് ശേഖരിക്കുന്നത് പൂര്‍ത്തിയായാല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം. ഭരജ്വാദിന്റെ ഭാര്യ രമേഷ് കുമാരി, മറ്റൊരു മകനായ നിതേഷ്, സ്റ്റാഫ് അംഗങ്ങള്‍ എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു ദീപക്.
അതേസമയം കൊലയില്‍ ആത്മീയ ഗുരു സ്വാമി പ്രതിമാനന്ദിന് പങ്കുണ്ടെന്നും സൂചനകള്‍ ഉണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.