വടക്കന്‍ കൊല്‍ക്കത്തയിലെ പുരാതന കച്ചവടസ്ഥലമായ ഹാത്തിബഗാന്‍ മാര്‍ക്കറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചു. എന്നാല്‍ ആളപായമില്ല.
വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു തീപിടുത്തം. മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകളും പഴക്കടകളുമാണ് കത്തിയത്. മുപ്പതോളം ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.
തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
English Summary: Hatibagan market, one of Kolkata’s oldest markets, went ablaze around 2:30 am on Thursday