കൊല്ലപ്പെട്ട എന്‍ ഐ എ ഉദ്യാഗസ്ഥന്റെ ഭാര്യ ആശുപത്രിയില്‍ മരിച്ചു

വെടിയേറ്റ് കൊല്ലപ്പെട്ട ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനായിരുന്ന തന്‍സില്‍ അഹമ്മദിന്റെ ഭാര്യ ഫര്‍സാന മരിച്ചു. വെടിവെയ്പ്പില്‍ ഗുരുതര പരുക്കുകളോടെ ഇവരെ ഡെല്‍ഹിയിലെ ഐയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ലക്‌നൗ, ദേശീയ അന്വേഷണ ഏജന്‍സി, ഐയിംസ് Laknow, NIA, AIMS
ലക്‌നൗ| rahul balan| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (13:43 IST)
വെടിയേറ്റ് കൊല്ലപ്പെട്ട ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനായിരുന്ന തന്‍സില്‍ അഹമ്മദിന്റെ ഭാര്യ ഫര്‍സാന മരിച്ചു. വെടിവെയ്പ്പില്‍ ഗുരുതര പരുക്കുകളോടെ ഇവരെ ഡെല്‍ഹിയിലെ ഐയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ബിജ്‌നോറിലെ സഹസ്പൂര്‍ ജില്ലയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങവേയാണ്
ബൈക്കിലെത്തിയ അക്രമി സംഘം തന്‍സിലും ഭാര്യയും സഞ്ചരിച്ച വാഹനത്തിനു നേരെ വെടിയുതിര്‍ത്തത്. വെടി ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് തന്‍സിലിനേയും ഭാര്യയേയും മൊറാദാബാദിലെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച ഉടന്‍‌തന്നെ തന്‍സീല്‍ മരിച്ചു. പത്താന്‍കോട്ട് ആക്രമണം അന്വേഷിച്ച സംഘത്തിലെ ഉദ്യാഗസ്ഥനാണ് കൊല്ലപ്പെട്ട തന്‍സില്‍.

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റയ്യാന്‍(20), ജുനൈദ്(25) എന്നിവരാണ് അറസ്റ്റിലായത്. തന്‍സിലിനെ വെടിവെച്ച മുഖ്യപ്രതി മുനീറിനായി പൊലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. അക്രമികളെ പിടികൂടാന്‍ പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കു പിന്നില്‍ എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സംഭവത്തിന് തീവ്രവാദബന്ധം ഉണ്ടോ എന്ന് അന്വേഷിക്കുമെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ദല്‍ജീത് സിങ് ചൗധരി പറഞ്ഞു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :