നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് പത്ത് മരണം; ആറുപേരുടെ നില അതീവ ഗുരുതരം

ഫിറോസാബാദില്‍ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് പത്ത് പേര്‍ മരിച്ചു

ലക്‌നൗ, അപകടം, മരണം, പൊലീസ് laknow, accident, death, police
ലക്‌നൗ| Sajith| Last Modified ശനി, 12 മാര്‍ച്ച് 2016 (11:43 IST)
ഉത്തര്‍പ്രദേശില്‍ വിവാഹസംഘത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി പത്ത് മരണം.ഫിറോസാബാദിലാണ് ദാരുണമായ ഈ സംഭവം നടന്നത്. അപകടത്തില്‍ പരുക്കേറ്റ ആറുപേരുടെ നില അതീവ ഗുരുതരമാണ്‍.

അമിത വേഗതയില്‍ വന്ന ട്രക്ക് വഴിയാത്രക്കാരനായ ഒരാളെ ഇടിച്ചുവീഴ്ത്തിയാണ് നടപ്പാതയിലേക്ക് കയറിയത്. പരുക്കേറ്റവരെ ആഗ്രയിലെ സരോജിനി നായിഡു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ബാന്‍ഡ് മേളക്കാരും വഴിയാത്രക്കാരും വിവാഹത്തിന് പങ്കെടുത്തവരുമാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞു. മറ്റുള്ളവരെ കൂടി തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് ഇപ്പോള്‍ പൊലീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :