ഇറക്കുമതി ലോബി പെട്രോളിയം മന്ത്രിമാരെ ഭീഷണിപ്പെടുത്തുന്നു: വീരപ്പ മൊയ്‌ലി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
എണ്ണ ഇറക്കുമതി ലോബി, പെട്രോളിയം വകുപ്പ് മന്ത്രിമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ എണ്ണസമ്പത്ത് ഉപയോഗപ്പെടുത്താതിരിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും മൊയ്‌ലി പറഞ്ഞു.

ഇന്ത്യയില്‍ എണ്ണഖനനം നടക്കാത്തത് ഇറക്കുമതി ലോബി കാരണമാണെന്നും അതുകൊണ്ടാണ് ഇന്ധന ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരുന്നതെന്നും മൊയ്‌ലി പറഞ്ഞു. പ്രകൃതി വാതകത്തിന്റെ വില 60 ശതമാനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ വീരപ്പ മൊയ്‌ലി നടത്തിയിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കു കാരണമായിരുന്നു.

റിലയന്‍സ് അടക്കമുള്ള സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കനാണ് മൊയ്‌ലിയുടെ ശ്രമമെന്ന് സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത ആരോപിച്ചിരുന്നു. ഇതിനെ എതിര്‍ത്ത് മൊയ്‌ലി പറഞ്ഞത് ഇന്ത്യയ്ക്ക് എണ്ണഖനനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കണമെങ്കില്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് മാന്യമായ പ്രതിഫലം നല്‍കണമെന്നാണ്. പ്രകൃതി വാതക വില വര്‍ധിപ്പിക്കുന്നതിനെ ലോബികള്‍ എതിര്‍ക്കുകയാണെന്നും എന്നാല്‍ ലോബികളുടെ ഭീഷണിക്ക് താന്‍ വഴങ്ങില്ലെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.

എന്നാല്‍ ആരോപണത്തില്‍ നിന്നു രക്ഷപ്പെടാനായി വീരപ്പ മൊയ്‌ലി കഥകള്‍ മെനയുകയാണെന്നാണ് ഇടതു പാര്‍ട്ടികള്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :