കേന്ദ്രമന്ത്രി വിലാസ്റാവു ദേശ്മുഖ് വെന്റിലേറ്ററില്‍

ചെന്നൈ| WEBDUNIA|
PTI
PTI
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി വിലാസ്റാവു ദേശ്മുഖ് അതീവ ഗുരുതരാവസ്ഥയില്‍. ചെന്നൈയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആണ് അദ്ദേഹമിപ്പോള്‍. കരള്‍ രോഗമാണ് അദ്ദേഹത്തെ ബാധിച്ചിരിക്കുന്നത്.

മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദേശ്മുഖിനെ തിങ്കളാഴ്ച വൈകിട്ട് എയര്‍ ആബുലന്‍സില്‍ ചെന്നൈയില്‍ എത്തിക്കുകയായിരുന്നു. ലിവര്‍ സിറോസിസ് ബാധിതനായ അദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരിക്കുകയാണ്. ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അല്പം മെച്ചപ്പെട്ടാല്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ശ്രമത്തിലാണു ഡോക്ടര്‍മാര്‍. ദേശ്മുഖിന്റെ മകനും പ്രമുഖ നടനുമായ റിതീഷ് ദേശ്മുഖ് കരള്‍ ദാനം ചെയ്യാന്‍ സന്നദ്ധനാണെന്ന് അറിയിച്ചിട്ടുണ്ട്.

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയാണ് ദേശ്മുഖ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :