AISWARYA|
Last Updated:
ചൊവ്വ, 6 ജൂണ്‍ 2017 (10:39 IST)
കേരളത്തിലെ കേന്ദ്ര സർവകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ തള്ളി. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് സംസ്ഥാനത്തിന്റയോ സ്ഥലത്തിന്റെയോ പേരിടുക എന്നതാണ് സർക്കാരിന്റെ പുതിയ നയമെന്ന് കേന്ദ്ര മനവശേഷിമന്ത്രി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി. ഈ വിഷയം നേരത്തെ ലോക് സഭയിൽ ഉന്നയിച്ചിരുന്നു ഇതിന് രേഖാമൂലമുള്ള വിശദീകരണമാണ് മന്ത്രി നൽകിയത്.
പുതുതായി
തുടങ്ങുന്ന സ്ഥാപനങ്ങൾക്ക് മഹത് വ്യക്തികളുടെ പേര് നൽകിയാൽ അത് മറ്റു സംസ്ഥാനങ്ങളും അതുപോലുള്ള ആവശ്യങ്ങളുയർത്തുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ പാര്‍ലമെന്റില്‍ ഗുരുവിന്റെ പ്രതിമസ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ട്. പ്രതിമയുടെ കാര്യം തീരുമാനിക്കുന്ന ലോക് സഭാ സ്പീകർ അധ്യക്ഷയായിട്ടുള്ള സമിതി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുന്നതായിരിക്കും.