ന്യൂഡല്‍ഹി|
സജിത്ത്|
Last Updated:
വെള്ളി, 2 ജൂണ്‍ 2017 (08:49 IST)
ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4.25 ഓടെയായിരുന്നു രാജ്യതലസ്ഥാനത്തെ തന്നെ പിടിച്ചുകുലുക്കിയ റിക്ടർസ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.
ഹരിയാനയിലെ റോഹാനയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഒരു മിനിറ്റോളം ആ പ്രകമ്പനം നീണ്ടുനിന്നു. അതേസമയം ഭൂകമ്പത്തില്‍ നാശനഷ്ടങ്ങൾ ഉണ്ടായതായോ ആളപായം ഉണ്ടായതായോ റിപ്പോർട്ട് ചെയ്തിട്ടില്ല.