ന്യൂഡല്‍ഹി|
AISWARYA|
Last Modified ശനി, 3 ജൂണ്‍ 2017 (11:10 IST)
മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിക്കും, സ്മാര്‍ട്ട്‌ഫോണുകള്‍ തട്ടിപ്പറിക്കും ശേഷം ഈ ഫോണുകളില്‍ നിന്ന് ഇ-കൊമേഴ്സ് സൈറ്റ് വഴി സാധനങ്ങൾ ബുക്ക് ചെയ്യുകയും ഇത് വിതരണം ചെയ്യാനെത്തുന്നവരെ കൊള്ളയടിക്കുകയും ചെയ്യും. ഇതാണ് ഈ കള്ളന്‍മാരുടെ പ്രത്യേകത.
ഡല്‍ഹിയിലാണ് ഇത്തരത്തില്‍ മോഷണം നടന്നത്. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജഫ്ഗ്‌റയില്‍ നിന്ന് ഇങ്ങനെ മോഷണം നടത്തിയ അഞ്ചംഗ കൗമാര സംഘത്തെ പൊലീസ് പിടികൂടി. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍, വാച്ച്, ഷൂ തുടങ്ങിയ സാധനങ്ങളാണ് ഇവര്‍ ഓണ്‍ലൈനിലൂടെ വാങ്ങിയിരുന്നത്.
ഓഡര്‍ നല്‍കുമ്പോള്‍ വ്യാജ വിലാസങ്ങളാണ് ഇവര്‍ നല്‍കുന്നത്. ഇതിന് ശേഷം ഡെലിവറി ബോയിയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച്
അക്രമിക്കുകയും കവര്‍ച്ച നടത്തുക ഇതാണ് ഇവരുടെ സ്ഥിരം പരിപാടി. മെയ് 28 നു
ഒരു ഡെലിവറി വാന്‍ കൊള്ളയടിച്ചതിലാണ് ഇവര്‍ക്ക് പിഴച്ചത്. സാധനങ്ങൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഈ വാന്‍ ഉപേക്ഷിച്ചു. വാന്‍ ഡ്രൈവറും സഹായിയും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു . തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.